മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​ദ്യ വ​നി​താ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

0
75

മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും പ്ര​മു​ഖ മ​റാ​ത്തി എ​ഴു​ത്തു​കാ​രി​യു​മാ​യ നീ​ല സ​ത്യ​നാ​രാ​യ​ണ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച നീ​ല സ​ത്യ​നാ​രാ​യ​ണ അ​ന്ധേ​രി മ​രോ​ളി​ലു​ള്ള സെ​വ​ൻ ഹി​ൽ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു മ​ര​ണം. നീ​ല സ​ത്യ​നാ​രാ​യ​ണ​യു​ടെ ര​ണ്ട് ബ​ന്ധു​ക്ക​ൾ​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. ഇ​വ​ർ ചി​കി​ത്സി​ലാ​ണ്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​ദ്യ വ​നി​താ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്നു നീ​ല സ​ത്യ​നാ​രാ​യ​ണ. വിരമിക്കുമ്പോൾ മ​ഹാ​രാ​ഷ്ട്ര റ​വ​ന്യൂ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യിരുന്നു. നീ​ല​ത്തി​ന്‍റേ​താ​യി 10 ക​വി​താ സ​മാ​ഹാ​ര​ങ്ങ​ളും ഏ​ഴ് നോ​വ​ലു​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here