ഷിംല: ഹിമാചല്‍ പ്രദേശില്‍ ഒരു ചൈനീസ് പൗരനെ അറസ്റ്റ് ചെയ്തു. വിദേശികളുടെ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അനധികൃതമായാണ് ഇയാള്‍ രാജ്യത്ത് എത്തിയതെന്നും കംഗ്ര എസ്എസ്പി വിമുക്ത് രഞ്ജന്‍ അറിയിച്ചു.
സംശയാസ്പദമായ സാഹചര്യത്തിലാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. ജൂലൈ 18 വരെ ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളുടെ കൊറോണ പരിശോധന ഫലം നെഗറ്റീവാണെന്നും കണ്ടെത്തിയിട്ടുണ്ട്.