ബോളിവുഡിലെ ഏറ്റവും മികച്ച അഭിനേത്രിമാരിലൊരാലാണ് കങ്കണ റണൗട്ട്. 2016ല്‍ പുറത്ത് വന്ന ഗ്യാങ്സ്റ്റര്‍ ആയിരുന്നു കങ്കണയുടെ ആദ്യചിത്രം. സിനിമ അഭിനയത്തില്‍ 16ാം വര്‍ത്തിലേക്ക് കടക്കുന്ന കങ്കണ തന്റെ എല്ലാ കഥാപാത്രങ്ങളും മികച്ചതാക്കാറുണ്ട്.
അഭിനയത്തില്‍ മുന്നില്‍ നില്‍ക്കുന്നത് പോലെ തന്നെ വിവാദങ്ങളുണ്ടാക്കാനും കങ്കണ മുന്നില്‍ തന്നെയുണ്ട്. പലപ്പോഴും കങ്കണയുടെ പ്രസ്താവനകള്‍ വിവാദമാകാറുണ്ട്. ഇന്ദിരാഗാന്ധിയുമായി തനിക്ക് സാമ്യമുണ്ടെന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് കങ്കണ. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം പറഞ്ഞത്.
എന്റെ കഥാപാത്രങ്ങളുമായി എനിക്ക് ഒരു ആത്മബന്ധമുണ്ടാകാറുണ്ട്. അവരുമായി എനിക്ക് സാമ്യങ്ങളുമുണ്ടാവാറുണ്ട്. അത് എന്നെ തന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണ്. അങ്ങനെയാവുന്നത് ഒരു വിശ്വാസമാണ്. ഞാന്‍ വിശ്വസിക്കുന്നതിലേക്ക് എത്തുക എന്നത്. ഇത്രയധികം കഥാപാത്രങ്ങളുമായി സാമ്യമുണ്ടാവുക എന്നത് അസാധ്യമാണെന്ന് പല ആളുകളും എന്നോട് പറഞ്ഞിട്ടുണ്ട്.
ഇനി എമര്‍ജന്‍സി എന്ന സിനിമയാണ് ഞാന്‍ ചെയ്യാന്‍ പോകുന്നത്. എനിക്ക് ഇന്ദിരാ ഗാന്ധിയുമായി സാമ്യമുണ്ടെന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്,’ കങ്കണ പറഞ്ഞു.