പഠനമുറയ്ക്കുളള വാസ്തു ടിപ്പുകള്‍ അറിയാം

0
82

പഠനത്തിന് ശാന്തമായ അന്തരീക്ഷം ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്.ചുറ്റുപാടും ബഹളമാണെങ്കില്‍ അത് പഠനത്തിന്റെ ശ്രദ്ധ തെറ്റിക്കും. വാസ്തു ശാസ്ത്രപ്രകാരം
പഠനമുറിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

കിഴക്കും വടക്കും ദിശകള്‍ പഠനമുറിക്ക് ശുഭകരമായി കണക്കാക്കുന്നു. ഈ മുറിയുടെ വടക്കുകിഴക്കേ മൂല ശൂന്യമായി സൂക്ഷിക്കുക.സ്റ്റഡി ടേബിള്‍, കസേര തെക്കു പടിഞ്ഞാറ് ഭിത്തിയോട് ചേര്‍ത്ത് വെക്കുക. വടക്കോട്ട് ദര്‍ശനമായി വീട് വെക്കുന്നതാണ് നല്ലത്. പഠനമുറിയില്‍ സരസ്വതി ദേവിയുടെ ചിത്രം വെക്കുന്നത് ഉത്തമമാണ്. പഠനമുറിയില്‍ ഒരു പച്ച തത്തയുടെ ചിത്രം തൂക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നുണ്ട്. ഇത് കുട്ടിയുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമത്രേ.

മുറിയുടെ ഭിത്തികള്‍ക്ക് വെള്ള, പിങ്ക്, ക്രീം എന്നീ നിറങ്ങള്‍ നല്‍കുന്നതാണ് ഉത്തമം. കഴിവതും പഠനമുറിയിലെ ഭിത്തികള്‍ക്ക് ഇരുണ്ട നിറങ്ങള്‍ ഒഴിവാക്കുക. പഠനമുറി വൃത്തിയും ഭംഗിയുളളതുമായി സൂക്ഷിക്കുക

ഈ10 കാര്യങ്ങള്‍ പഠനമുറിയ്ക്ക് അകലെ സൂക്ഷിക്കുക

1- കത്രിക-സൂചികള്‍
2- കണ്ണാടികള്‍
3- ഇലക്ട്രോണിക് സാധനങ്ങള്‍
4- ഫിലിം പോസ്റ്ററുകള്‍
5- വീഡിയോ ഗെയിമുകള്‍
6- പഴയ പത്രങ്ങള്‍
7- ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍
8- ഉപയോഗിക്കാത്ത പുസ്തകങ്ങള്‍
9- പുരാതന പ്രതിമകള്‍
10- പേടിപ്പെടുത്തുന്ന ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here