നടൻ സണ്ണി വെയ്നിന്റെ ജന്മദിനത്തിൽ വേറിട്ട ആശംസയുമായി ചതുർമുഖം സിനിമയുടെ നിര്‍മ്മാതാക്കള്‍. സണ്ണി വെയ്ൻ ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ഒറ്റ ചിത്രത്തില്‍ വരച്ചാണ് ജന്മദിന വിഡിയോ തയറാക്കിയത്. സണ്ണി വെയ്ന്‍ – മഞ്ജു വാര്യര്‍ ചിത്രമായ ചതുർമുഖത്തിന്റെ നിർമാതാക്കളിലൊരാളായ ജസ്റ്റിന്‍ തോമസാണ് ചിത്രം ഒരുക്കിയത്.
സെക്കൻഡ് ഷോയിലെ ‘കുരുടി’ മുതൽ അനുഗ്രഹീതൻ ആന്റണിയിലെ ‘ആന്റണി’ വരെയുണ്ട് അക്കൂട്ടത്തിൽ. ജിസ് റ്റോംസ് മൂവിസ് നിര്‍മ്മിക്കുന്ന സിനിമ നവാഗതരായ രഞ്ജിത് കമലാ ശങ്കർ, സലിൽ മേനോൻ എന്നിവർ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.