ആണവദുരന്ത സാധ്യത ; സപൊറീഷ്യ 
ഒഴിപ്പിച്ച്‌ റഷ്യ.

0
59

കീവ്

ണവദുരന്ത സാധ്യത ഉള്ളതിനാല്‍ ഉക്രയ്നിലെ സപൊറീഷ്യ നിലയത്തിന് സമീപമുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് റഷ്യ.

നിലയത്തിന് സമീപത്തെ 18 കുടിയിരിപ്പ് കേന്ദ്രങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാനാണ് ആവശ്യപ്പെട്ടത്. ആയിരക്കണക്കിന് കാറുകളിലായി ജനങ്ങള്‍ ഒഴിഞ്ഞുപോകാന്‍ അഞ്ചുമണിക്കൂറിലധികം സമയമെടുത്തതായാണ് റിപ്പോര്‍ട്ട്. ഗുരുതരമായ ആണവദുരന്തം ഉണ്ടാകാന്‍ ഇടയുണ്ടെന്ന് യുഎന്‍ ആണവ നിരീക്ഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിലയം നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും റിയാക്ടറുകളില്‍ ആണവ ഇന്ധനം നിറച്ചിട്ടുള്ളതിനാല്‍ ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. ജീവനക്കാര്‍ നിലയത്തില്‍ തുടരുന്നു. റഷ്യ അനാവശ്യ ഭീതി പരത്തുകയാണെന്ന് ഉക്രയ്ന്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here