ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ രാജിവച്ചു. ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ (എഡിബി) വൈസ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാനായാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അടുത്ത വർഷം വിരമിക്കുമ്പോൾ ആ പദവിയിൽ എത്തേണ്ടിയിരുന്നത് അശോക് ലവാസയായിരുന്നു.