സത്യം ജയിച്ചു ; രണ്ടില ചിഹ്നത്തിൽ ജയിച്ചവർ പാർട്ടിയിൽ തിരിച്ചെത്തണമെന്ന് ജോസ് കെ മാണി

0
100

തിരുവനന്തപുരം : രണ്ടില ചിഹ്നം കേരളാ കോൺഗ്രസ്ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് വിധിയിൽ പ്രതികരണവുമായി ജോസ് കെ മാണി. രണ്ടില ചിഹ്നവും പാർട്ടി മേൽവിലാസവും ലഭിച്ചതോടെ സത്യം ജയിച്ചു. വിധി വന്നതോടെ ജോസ് വിഭാഗം ഇല്ലാതായെന്നും ഇനി മുതൽ കേരളാ കോൺഗ്രസ് എം മാത്രം ഉള്ളൂവെന്നും ജോസ് കെ മാണി പറഞ്ഞു. രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ പാർട്ടിയിലേക്ക് തിരിച്ചെത്തണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

അതേസമയം പാർട്ടിയെ ഹൈജാക് ചെയ്യാനുള്ള ശ്രമിച്ചവർക്ക് കടുത്ത താക്കീതാണിതെന്ന് പാർട്ടി വിപ്പ് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. പാർട്ടിയും രണ്ടില ചിഹ്നവും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ പറഞ്ഞിരിക്കുന്നു. ഇതിന് അപ്പുറത്തേക്ക് എന്താണ് സംസാരിക്കാനുള്ളതെന്ന് റോഷി അഗസ്റ്റിൻ ചോദിച്ചു. ഇതിനെ ഓണസമ്മാനമായി കാണുന്നുവെന്നും ജോസ് കെ മാണി വിഭാഗത്തെ സാങ്കേതികപരമായി യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here