സാ​ത്ത​ൻ​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ലോ​ക്ക​പ്പ് മ​ർ​ദ്ദ​നം; യു​വാവിന്റെ നില അതീവഗുരുതരം

0
95

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് സാ​ത്ത​ന്‍​കു​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വീ​ണ്ടും ലോ​ക്ക​പ്പ് മർദനത്തിൽ യുവാവിന് ക്രൂര മർദ്ദനം. തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി മാ​ര്‍​ട്ടി​ന്(43) ആ​ണ് പോലീസിന്റെ മർദ്ദനത്തിൽ പരിക്കേറ്റത്. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന മാ​ര്‍​ട്ടി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.

ക​സ്റ്റ​ഡി മ​ർ​ദ്ദ​ന​ത്തെ തു​ട​ർ​ന്ന് മാ​ര്‍​ട്ടി​ന് ര​ക്ത​സ്രാ​വ​വും, മൂ​ത്ര​ത​ട​സ​വും, ശ്വാ​സ​ത​ട​സ​വു​മു​ണ്ട്. മാ​ര്‍​ട്ടി​നെ സാ​ത്ത​ന്‍​കു​ളം ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി സ​ന്ദ​ർ​ശി​ച്ചു.

അ​തി​ര്‍​ത്തി ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​യ​ല്‍​വാ​സി​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് മാ​ര്‍​ട്ടി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​ന്നാ​ല്‍ ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. നേ​ര​ത്തെ,സാ​ത്ത​ന്‍​കു​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ച്ഛ​നും മ​ക​നും പോ​ലീ​സി​ന്‍റെ മ​ര്‍​ദ്ദ​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here