ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ ജോലികൾ ഇനി മുതൽ സംസ്ഥാനത്തെ ജനങ്ങൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാൻ. ‘മധ്യപ്രദേശ് സർക്കാർ ഒരു സുപ്രധാന തീരുമാനം എടുത്തിട്ടുണ്ട്. മധ്യപ്രദേശിലെ സർക്കാർ ജോലികൾ സംസ്ഥാനത്തെ യുവാക്കൾക്ക് മാത്രമായി നൽകുന്നതിന് ആവശ്യമായ നിയമനടപടികൾ ഉടൻ നടപ്പിലാക്കും. മധ്യപ്രദേശിലെ വിഭവങ്ങള്‍ അവിടെയുളള കുട്ടികൾക്ക് മാത്രമാണ്.’ വീഡിയോ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി.
യുവാക്കൾക്ക് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.