കൊച്ചി: കോവിഡ് സമ്പര്‍ക്കവ്യാപനം തുടരുന്ന എറണാകുളത്ത് സ്ഥിതി ഗുരുതരം. ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു.
കൊച്ചി കോർപറേഷൻ (മണാശേരി ഡിവിഷൻ) വാഴക്കുളം(2), തൃപ്പൂണിത്തുറ(തോട്ടുപുറം), കോട്ടുവള്ളി(17). കോർപറേഷനിലെ പൊറ്റക്കുഴി, ചിറ്റാറ്റുകര(3) എന്നീ പ്രദേശങ്ങളെ ഒഴിവാക്കി.
കോവിഡ് സമൂഹ വ്യാപന സാധ്യത മുന്നിൽ കണ്ട് എറണാകുളത്ത് കനത്ത ജാഗ്രതയാണ് ഉള്ളത്. വെള്ളിയാഴ്ച ജില്ലയിൽ 132 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 109 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്.