സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നയെയും സന്ദീപിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

0
95

കൊച്ചി : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാവിലെ 11 മണിയോടെ കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയിലാണ് ഇവരെ ഹാജരാക്കുക.

ജൂലൈ 28 നാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

കഴിഞ്ഞ ദിവസം സ്വപ്‌നയില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. ലോക്കറില്‍ നിന്നും ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത സ്വര്‍ണ്ണത്തിന്റെയും പണത്തിന്റെയും ഉറവിടം സംബന്ധിച്ച വിശദാംശങ്ങളാണ് പ്രധാനമായും അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്.

ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണ്ണവുമാണ് സെക്രട്ടേറിയേറ്റിന് സമീപമുള്ള ബാങ്കിന്റെ ലോക്കറില്‍ നിന്നും എന്‍ഐഎ കണ്ടെത്തിയത്. ഇതില്‍ പണം അടുത്തിടെ നടന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടിന് ലഭിച്ച പ്രതിഫലമാണെന്നും, സ്വര്‍ണ്ണം വിവാഹ സമ്മാനമാണെന്നുമാണ് സ്വപ്നയുടെ വിശദീകരണം. ആദ്യ വിവാഹ ശേഷം അഞ്ച് കിലോയോളം സ്വര്‍ണ്ണം ഉണ്ടായിരുന്നു. പിന്നീട് വീട് പണിക്കായി അതില്‍ കുറച്ച് വിറ്റെന്നും സ്വപ്ന മൊഴി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here