ഗുജറാത്തിലെ അഹമ്മദാബാദില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു. നാലോ അഞ്ചോ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. അഹമ്മദാബാദിലെ വെജല്‍പൂര്‍ പ്രദേശത്താണ് സംഭവം. കെട്ടിടം ജീര്‍ണാവസ്ഥയിലാണെന്ന് പ്രഖ്യാപിച്ചതിനാല്‍ ഭൂരിഭാഗം താമസക്കാരും ഇവിടെ നിന്നും ഒഴിഞ്ഞിരുന്നു. എന്നാല്‍ രണ്ട് കുടുംബങ്ങള്‍ അപകടസമയത്ത് ഇവിടെ താമസിച്ചിരുന്നതായാണ് വിവരം.
ഉടന്‍ തന്നെ അഗ്‌നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.