ഇസ്രത്ത്ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിടുതല്‍ഹര്‍ജികള്‍ അഹമ്മദാബാദിലെ സിബിഐ പ്രത്യേക കോടതി തള്ളി.
ഐജിപി ജി എല്‍ സിംഗാള്‍, റിട്ട. ഡിവൈഎസ്പി തരുണ്‍ ബാരോട്ട്, എഎസ്‌ഐ അനാജു ചൗധ്രി എന്നിവരുടെ ഹര്‍ജികളാണ് ജഡ്ജി വി ആര്‍ റവാല്‍ തള്ളിയത്. ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാരിന്റെ അനുമതി തേടാനും സിബിഐയോട് കോടതി നിര്‍ദേശിച്ചു. കേസിലെ മറ്റൊരു പ്രതിയായ റിട്ട. ഡിവൈഎസ്പി ജെ ജി പാര്‍മര്‍ സെപ്തംബറില്‍ അന്തരിച്ചതിനാല്‍ അദ്ദേഹത്തിന് എതിരായ നിയമനടപടികള്‍ അവസാനിപ്പിച്ചു. 2004 ജൂണ്‍ 15നാണ് ഇസ്രത്ത്ജഹാന്‍, പ്രാണേഷ്പിള്ള, അംജദലി അക്ബറലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരെ ഗുജറാത്ത് പൊലീസ് വകവരുത്തിയത്.ലഷ്കറെ തൊയ്ബ ഭീകരരായ ഇവര്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയെ വധിക്കാന്‍ ആസൂത്രണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്‍, ഹൈക്കോടതി ചുമതലപ്പെടുത്തിയ എസ്‌ഐടി ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കണ്ടെത്തി. നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.