കോവിന്‍ ഡാറ്റാ ചോര്‍ച്ചാ വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര സര്‍ക്കാര്‍

0
72

കോവിന്‍ ഡാറ്റാ ചോര്‍ച്ചാ(CoWIN data breach) വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. ഒരു വ്യക്തിയുടെ ജനനത്തീയതിയോ വിലാസമോ കോവിന്‍ ശേഖരിക്കുന്നില്ല. സംഭവത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിവരികയാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പരിശോധിക്കുന്ന ഘട്ടത്തിലാണ്. 1st ഡോസും 2 ഡോസും അടിസ്ഥാനമാക്കി മാത്രമേ വാക്‌സിനേഷന്‍ തീയതി ശേഖരിക്കൂവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.

കോവിന്‍ പോര്‍ട്ടലില്‍ വലിയ സ്വകാര്യത ലംഘനം നടന്നതായി പ്രതിപക്ഷ നേതാക്കളാണ് ആരോപണം ഉയര്‍ത്തിയത്. പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരുടെ മൊബൈല്‍ നമ്പറുകള്‍, ആധാര്‍ നമ്പറുകള്‍, പാസ്പോര്‍ട്ട് നമ്പറുകള്‍, വോട്ടര്‍ ഐഡികള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ എന്നിവ ചോര്‍ത്തി പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here