രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ അടുത്ത വര്‍ഷത്തെ പൊതു അവധിദിനങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. പുതുവത്സര ദിനം 2024 ലെ ആദ്യത്തെ പൊതു അവധിയായിരിക്കും. ചില അവധി ദിവസങ്ങളുടെ തീയതികള്‍ മാസപ്പിറവിയെ അടിസ്ഥാനമാക്കി മാറിയേക്കാം. യു എ ഇ ക്യാബിനറ്റ് അംഗീകാരം നല്‍കിയ പട്ടികയാണ് പുറത്തുവിട്ടത്.
2024ലെ അവധിദിനങ്ങള്‍
ജനുവരി 1 – പുതുവര്‍ഷം
റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ – ഈദുല്‍ ഫിത്ര്‍
ദുല്‍ ഹജ്ജ് 9 – അറഫാ ദിനം
ദുല്‍ ഹജ്ജ് 10 മുതല്‍ 12 വരെ – ഈദുല്‍ അദ്ഹ
മുഹറം 1 – ഇസ്ലാമിക് പുതുവര്‍ഷം
റബീഉല്‍ അവ്വല്‍ 12 – നബിദിനം
ഡിസംബര്‍ 2, 3 – യു എ ഇ ദേശീയ ദിനം