പ്രൊഫഷണല്‍ വെല്‍ത്ത് മാനേജ്‌മെന്റ് (PWM) സംഘടിപ്പിച്ച ഗ്ലോബല്‍ പ്രൈവറ്റ് ബാങ്കിംഗ് അവാര്‍ഡ് 2023-ല്‍ ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിന് രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു.
Ø സ്വകാര്യ ബാങ്കര്‍മാരുടെ വിദ്യാഭ്യാസവും പരിശീലനവുമുള്ള മികച്ച സ്വകാര്യ ബാങ്ക് (ഏഷ്യ)
Ø ഗ്രോത്ത് സ്ട്രാറ്റജിയുള്ള സ്വകാര്യ ബാങ്ക് (ഏഷ്യ)
ഇതുകൂടാതെ, ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ ബാങ്ക് എന്ന വിഭാഗത്തില്‍ ബാങ്ക് പ്രശംസ നേടി.
ലോകത്തിലെ പ്രമുഖ ഗ്ലോബല്‍ ബിസിനസ് പ്രസിദ്ധീകരണമായ ഫിനാൻഷ്യല്‍ ടൈംസ് പ്രസിദ്ധീകരിച്ചത് – പ്രൊഫഷണല്‍ വെല്‍ത്ത് മാനേജ്‌മെന്റ് (PWM) സ്വകാര്യ ബാങ്കുകളുടെയും അവ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സാമ്ബത്തിക കേന്ദ്രങ്ങളുടെയും വളര്‍ച്ചാ തന്ത്രങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ വൈദഗ്ദ്ധ്യം നേടിയതാണ്. ഗ്ലോബല്‍ പ്രൈവറ്റ് ബാങ്കിംഗ് അവാര്‍ഡുകള്‍ ലോകത്തിലെ ഏറ്റവും അഭിമാനകരമായ സ്വകാര്യ ബാങ്കിംഗ് അവാര്‍ഡുകളായി അംഗീകരിക്കപ്പെട്ടതാണ്. അവ ഇപ്പോള്‍ പതിനഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. നോര്‍ത്ത് അമേരിക്ക, ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ആദരണീയരായ വ്യവസായ വിധികര്‍ത്താക്കളുടെ ഒരു സ്വതന്ത്ര പാനലാണ് അപേക്ഷകള്‍ വിലയിരുത്തുന്നത്.
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചാ തന്ത്രം തങ്ങളെ ആകര്‍ഷിച്ചുവെന്നും, ഇത് നൂതനമായ നിക്ഷേപക ബോധവത്കരണ സംരംഭങ്ങള്‍ക്കൊപ്പം ഉപഭോക്താക്കളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിനും, രാജ്യത്തുടനീളമുള്ള ഹബ്ബ്, സ്‌പോക്ക് ലൊക്കേഷനുകള്‍ വലിയ തോതില്‍ വികസിക്കുന്നതിനും കാരണമായി എന്നും വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM), അഹമ്മദാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ അക്കാദമിക് സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയ റിലേഷൻഷിപ്പ് മാനേജര്‍മാര്‍ക്കുള്ള വിവിധ വിദ്യാഭ്യാസ, പരിശീലന പരിപാടികള്‍ക്കും വിധികര്‍ത്താക്കള്‍ ബാങ്കിന് പുരസ്കാരം നല്‍കി.
“പ്രൊഫഷണല്‍ വെല്‍ത്ത് മാനേജ്‌മെന്റില്‍ (PWM) നിന്നുള്ള ഈ അംഗീകാരത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ടീമിന്റെ പ്രതിബദ്ധതയുടെയും എച്ച്‌ഡിഎഫ്‌സി ബാങ്ക് ഇടപാടുകാരില്‍ നിന്ന് നേടുന്ന വിശ്വാസ്യതയുടെയും തെളിവാണ് ഈ അവാര്‍ഡ്. മെട്രോകള്‍ക്കും സെമി-മെട്രോകള്‍ക്കും അപ്പുറത്തുള്ള നിക്ഷേപ സാധ്യതകള്‍ ഇന്ത്യക്കുണ്ടെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് വെല്‍ത്ത് ഉറച്ചു വിശ്വസിക്കുന്നു. നിക്ഷേപങ്ങളെ ജനാധിപത്യവല്‍ക്കരിക്കാനും ഏറ്റവും മികച്ച നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. രാജ്യത്തുടനീളമുള്ള നിക്ഷേപ വിപണികള്‍ വികസിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമത്തില്‍, മാസ്സ് അഫ്ലുവന്റ്, സൂപ്പര്‍ അഫ്ലുവന്റ് ക്ലയന്റുകളില്‍ ശ്രദ്ധയൂന്നിക്കൊണ്ട് ഞങ്ങള്‍ നിക്ഷേപക ബോധവത്കരണ സംരംഭങ്ങള്‍ തുടരും. മനുഷ്യ വിഭവശേഷി, സാങ്കേതികവിദ്യ, മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം എന്നിവയിലെ ഞങ്ങളുടെ തുടര്‍ച്ചയായ നിക്ഷേപങ്ങള്‍ ഈ ശ്രമത്തില്‍ ഉത്തേജനം പകരും. നല്ല അറിവുള്ള ഒരു നിക്ഷേപകന് നിക്ഷേപങ്ങളെ ‘സംരക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും-വളര്‍ത്തുന്നതിനും’ കൂടുതല്‍ കഴിവുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.” ശ്രീ. രാകേഷ് കെ. സിംഗ്, ഗ്രൂപ്പ് ഹെഡ്-ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ്, പ്രൈവറ്റ് ബാങ്കിംഗ്, ഇന്റര്‍നാഷണല്‍ ബാങ്കിംഗ്, ഡിജിറ്റല്‍ ഇക്കോസിസ്റ്റംസ് ആൻഡ് ബാങ്കിംഗ് ആസ് എ സര്‍വീസ് (BaaS) പറഞ്ഞു.
രണ്ടര പതിറ്റാണ്ടിലധികം കാലത്തെ അനുഭവസമ്ബത്തുള്ള എച്ച്‌ഡിഎഫ്‌സി ബാങ്ക് വെല്‍ത്ത് രാജ്യത്തെ ഏറ്റവും വലിയ പണമിടപാട് സ്ഥാപനങ്ങളില്‍ ഒന്നാണ്. നിക്ഷേപ ശുപാര്‍ശകള്‍ ഉപഭോക്തൃ കേന്ദ്രീകരണത്തെ ഊന്നിപ്പറയുന്ന ശക്തമായ അളവും ഗുണപരവുമായ മൂല്യനിര്‍ണ്ണയ മാതൃകയെയും അടിസ്ഥാനമാക്കിയുള്ളതാണ്.