ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

0
60

അഭിഷേക് ബാനർജിയുടെ സ്ഥാപനത്തിലെ ഇഡി റെയ്ഡിൽ ബിജെപിയെ രൂക്ഷ വിമർഷിച്ച് തൃണമൂൽ കോൺഗ്രസ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനും ടിഎംസി എംപിയുമായ അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ ഒന്നിലധികം സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.

റെയ്ഡിന് ശേഷമുള്ള പ്രസ്താവനയിൽ അഭിഷേക് ബാനർജിയുടെ പേര് ഇഡി പരാമർശിച്ചത് ബിജെപിയുടെ  തന്ത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് ചോദ്യം ചെയ്തു.

“അഭിഷേക് ബാനർജിയുടെ പേര് എങ്ങനെയാണ് ഇഡി മൊഴിയിൽ ഉപയോഗിച്ചത് എന്നത് രസകരമാണ്. ചോദ്യം ലളിതമാണ്, നാരദ വീഡിയോയിൽ പണം വാങ്ങുന്നത് കണ്ട സുവേന്ദു അധികാരിക്കെതിരെ എന്തുകൊണ്ട് ഇഡിയോ സിബിഐയോ ഒന്നും ചെയ്യുന്നില്ല? കാരണം. ബി.ജെ.പിയിൽ ചേർന്നതോ?ഒരു കമ്പനിയുടെ പരിസരത്ത് റെയ്ഡ് നടത്തി, അവിടെ കണ്ടെത്തിയത് എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വെളിപ്പെടുത്തുന്നതിൽ എന്താണ് പ്രശ്നം? ഘോഷ് ചോദിച്ചു.

ലീപ്സ് ആൻഡ് ബൗണ്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്ന് സ്ഥാപനങ്ങളിൽ ഇഡി ഓഗസ്റ്റ് 21-22 തീയതികളിൽ ഒന്നിലധികം റെയ്ഡുകൾ നടത്തിയതിന് പിന്നാലെയാണ് ടിഎംസി വക്താവിന്റെ  പ്രതികരണം. പശ്ചിമ ബംഗാൾ അധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് റൈഡ്.

അതേസമയം, റെയ്ഡുകളെ കുറിച്ച് ഇഡി പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ ബിജെപി നേതാവ് സുവേന്ദു അധികാരിയും പ്രതികരിച്ചു.

“തെറ്റ് ചെയ്തതിന് എന്തെങ്കിലും തെളിവ് ഏജൻസികൾ  കണ്ടെത്തിയാൽ താൻ സ്വമേധയാ കഴുമരത്തിലേക്ക് നടക്കുമെന്നും തൂങ്ങിമരിക്കുമെന്നും ആവർത്തിച്ച് പറയുന്ന ഒരാളുടെ ഓർമ്മ പുതുക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഡബ്ല്യുബിയിലെ ആളുകൾക്ക് നിങ്ങളുടെ കുബുദ്ധികളെക്കുറിച്ച് വിഷമമില്ല, തൂക്കുമരത്തിലേക്ക് നടക്കേണ്ട ആവശ്യമില്ല, അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലേക്ക് നടന്ന് സഹകരിക്കുക.”- ഇഡി പ്രസ്താവനയ്‌ക്കൊപ്പം അധികാരി ട്വീറ്റ് ചെയ്തു. നിങ്ങളുടെ മനസ്സാക്ഷിയെ ഉണർത്താൻ ഇത് മതിയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.

അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് അഭിഷേക് ബാനർജി സിഇഒയായ ലീപ്‌സ് ആൻഡ് ബൗണ്ട് എന്ന കമ്പനിയിൽ ബുധനാഴ്ച രാവിലെ ഇഡി റെയ്ഡ് നടത്തിയിരുന്നു. കള്ള പണംവെളുപ്പിക്കാൻ സ്ഥാപനത്തെ ഉപയോഗിച്ചതായി അന്വേഷണ ഏജൻസി ആരോപിച്ചു.

അഭിഷേക് ബാനർജിയുടെ പിതാവ് അമിത് ബാനർജി ലീപ്‌സ് ആൻഡ് ബൗണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരിൽ ഒരാളും ഭാര്യ റുജിറ ലീപ് ആൻഡ് ബൗണ്ട് മാനേജ്‌മെന്റ് സർവീസസ് ലിമിറ്റഡിന്റെ ഡയറക്ടറുമായിരുന്നു.

“അനധികൃത കൽക്കരി ഖനനത്തിൽ നിന്നുള്ള വരുമാനമായ കള്ളപ്പണം വെളുപ്പിക്കാൻ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ ഗൂഢാലോചനക്കാരും, കുഴലൂത്തുകാരും ചേർന്ന് വിവിധ ബിസിനസ്സ് ഉടമകളിൽ നിന്ന് വ്യാജ കരാർ പ്രകാരം ഫണ്ട് ശേഖരിച്ചു- മാധ്യമങ്ങളോട് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു,

LEAVE A REPLY

Please enter your comment!
Please enter your name here