വ്യക്തിഗത വിവര സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതി ഫെയ്സ്ബുക്കിന്റെ പ്രതിനിധികളെ ചോദ്യം ചെയ്തു. ഫെയ്സ്ബുക്ക് ഇന്ത്യ നയവിഭാഗം ഡയറക്ടര്‍ അന്‍ഖി ദാസ്, ബിസിനസ് മേധാവി അജിത് മോഹന്‍ എന്നിവരെ രണ്ടുമണിക്കൂറാണ് ചോദ്യംചെയ്തത്. പരസ്യദാതാക്കളുടെ വാണിജ്യനേട്ടങ്ങള്‍ക്കായി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കരുതെന്ന് ഫെയ്സ്ബുക്കിനോട് സമിതി ആവശ്യപ്പെട്ടു.
വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരായ നടപടി അന്‍ഖി ദാസ് തടഞ്ഞെന്ന അമേരിക്കന്‍ പത്രം വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തില്‍ ബിജെപി ഇതര സമിതിയംഗങ്ങള്‍ ശക്തമായ ചോദ്യങ്ങള്‍ ഉന്നയിച്ചു.വ്യക്തിഗത വിവരസുരക്ഷ വിഷയത്തില്‍ ആവശ്യമെങ്കില്‍ വ്യക്തികളെയും കമ്ബനികളെയും വിളിച്ചുവരുത്തുമെന്ന് സമിതി അധ്യക്ഷ മീനാക്ഷി ലേഖി പറഞ്ഞു. 28ന് ട്വിറ്റര്‍, ആമസോണ്‍ എന്നിവരോടും 29ന് ഗൂഗിള്‍, പേടിഎം എന്നിവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.