24/10/ 2020: പ്രധാന വാർത്തകൾ

0
77

പ്രധാന വാർത്തകൾ
📰✍🏼 ലോകത്ത് കൊറോണ ബാധിതർ ഇതുവരെ :42,400,268
മരണ സംഖ്യ :1,147,794
📰✍🏼 ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 54,366 രോഗികൾ, 690 മരണങ്ങൾ
📰✍🏼സംസ്ഥാനത്ത് ഇന്നലെ 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1281 ആയി. 7269 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6118 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
📰✍🏼മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
📰✍🏼വ്യക്തിഗത വിവര സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതി ഫെയ്സ്ബുക്കിന്റെ പ്രതിനിധികളെ ചോദ്യം ചെയ്തു.
📰✍🏼മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.
📰✍🏼കൊറോണയുടെ പശ്ചാത്തലത്തില്‍ പൂജവയ്പ്, വിദ്യാരംഭം ആഘോഷങ്ങള്‍ക്ക് നിയന്ത്രണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. വിദ്യാരംഭം വീടുകളില്‍ തന്നെ നടത്തുന്നതാണ് ഉചിതമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന എല്ലാവരും സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.
📰✍🏼ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നതിനു പുറമേ ലൈന്‍സും റദ്ദാക്കാന്‍ ഉത്തരവ്. കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പിന്റെ ശുപാര്‍ശ അടുത്ത മാസം ഒന്നു മുതല്‍ ശക്തമായി നടപ്പാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അജിത് കുമാര്‍ ഉത്തരവിട്ടു.
📰✍🏼അതിശക്തമായ മഴയെ തുടര്‍ന്ന് തെലങ്കാനയില്‍ ഒമ്ബതിനായിരം കോടിയുടെ നഷ്ടമുണ്ടായതായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.
📰✍🏼ബീഹാറിലെ പാട്നയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു
📰✍🏼സ്വ​​​പ്ന​ സു​​രേ​​ഷി​​നെ മ​​​റ​​​യാ​​​ക്കി സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു നി​​​യ​​​ന്ത്രി​​​ച്ച​​​തു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റാ​​​കാ​​​മെ​​​ന്നും, സ്വ​​​ര്‍​ണ​​​മ​​​ട​​​ങ്ങി​​​യ ന​​​യ​​​ത​​​ന്ത്ര ബാ​​​ഗ് വി​​​ട്ടു​​​കി​​​ട്ടാ​​​ന്‍ ശി​​​വ​​​ശ​​​ങ്ക​​​ര്‍ പ​​​ല​​​ത​​​വ​​​ണ ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വി​​​ളി​​​ച്ചെ​​​ന്നും എ​​​ന്‍​ഫോ​​​ഴ്‌​​​സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി) ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി
📰✍🏼സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​വ​​​​യ​​​​വ ക​​​​ച്ച​​​​വ​​​​ട മാ​​​​ഫി​​​​യ സ​​​​ജീ​​​​വ​​​​മാ​​​​ണെ​​​​ന്നു ക്രൈം​​​​ബ്രാ​​​​ഞ്ച് റി​​​​പ്പോ​​​​ര്‍​​​​ട്ട്. ഇ​​തി​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ തൃ​​​​ശൂ​​​​ര്‍ ക്രൈം​​​​ബ്രാ​​​​ഞ്ച് എ​​​​സ്പി കെ.​​​​എ​​​​സ്. സു​​​​ദ​​​​ര്‍​​​​ശ​​​​ന​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം തു​​ട​​ങ്ങി
📰✍🏼വ്യക്തിഗത ഡാറ്റാ സംരക്ഷണ ബില്‍, 2019 പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്റ് സമിതിയുടെ മുമ്ബാകെ ഹാജരാവാന്‍ ആമസോണ്‍ വിസമ്മതിച്ചതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു
📰✍🏼കോ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ഷ്‌ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​ക​ള്‍ ന​ട​ത്തു​ന്ന​തു ത​ട​ഞ്ഞ മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പുക​മ്മീ​ഷ​ന്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു.
📰✍🏼സ്വര്‍ണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ്‌ കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ വീണ്ടും ചോദ്യംചെയ്യും.
📰✍🏼സംസ്‌ഥാനത്ത്‌ അന്വേഷണത്തിനു സി.ബി.ഐയ്‌ക്കു നല്‍കിയിട്ടുള്ള അനുമതി പിന്‍വലിക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ പരിശോധിക്കണമെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.
📰✍🏼നയതന്ത്ര സ്വര്‍ണക്കടത്ത്‌ കേസിലെ നാലാംപ്രതി പ്രതി സന്ദീപ്‌ നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ്‌ കസ്‌റ്റംസിനു നല്‍കാനാകില്ലെന്ന്‌ എന്‍.ഐ.എ. പ്രത്യേക കോടതി.
📰✍🏼വാളയാര്‍ അട്ടപ്പള്ളത്ത്‌ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസ്‌ ഹൈക്കോടതി നേരിട്ട്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ കുട്ടികളുടെ മാതാപിതാക്കള്‍.
📰✍🏼യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി തള്ളി.
📰✍🏼കളമശേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ മട്ടാഞ്ചേരി സ്വദേശി ഹാരിസ്‌ മരിച്ചതു ഹൃദയാഘാതം മൂലമാണെന്ന ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തല്‍ അടിസ്‌ഥാന രഹിതമെന്നു റിപ്പോര്‍ട്ട്‌.
📰✍🏼ഫെ​​​മി​​​നി​​​സ്റ്റു​​​ക​​​ള്‍​ക്കെ​​​തി​​​രേ അ​​​ശ്ലീ​​​ലം പ​​​റ​​​ഞ്ഞ് വീ​​​ഡി​​​യോ പോ​​​സ്റ്റ് ചെ​​​യ്ത യൂ ​​​ട്യൂ​​​ബ​​​ര്‍ വി​​​ജ​​​യ് പി. ​​​നാ​​​യ​​​രെ മ​​​ര്‍​ദി​​ച്ച കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ ഡ​​​ബ്ബിം​​​ഗ് ആ​​​ര്‍​ട്ടി​​​സ്റ്റ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി, ദി​​​യ സ​​​ന, ശ്രീ​​​ല​​​ക്ഷ്മി എ​​​ന്നി​​​വ​​​രു​​ടെ അ​​റ​​സ്റ്റ് ഈ ​​മാ​​സം 30 വ​​​രെ ഹൈ​​​ക്കോ​​​ട​​​തി ത​​​ട​​​ഞ്ഞു.
📰✍🏼ഭീമ കൊറേഗാവ്‌ അക്രമവുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ അറസ്‌റ്റ്‌ ചെയ്‌ത സ്‌റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ എന്‍.ഐ.എ. കോടതി തള്ളി
📰✍🏼മഹാരാഷ്‌ട്രയിലെ ബി.ജെ.പി. നേതാവും മന്ത്രിയുമായിരുന്ന ഏക്‌നാഥ്‌ ഖഡ്‌സെ എന്‍.സി.പിയില്‍ ചേര്‍ന്നു
📰✍🏼തമിഴ്‌നാട്ടിലെ മധുരയില്‍ പടക്ക നിര്‍മാണശാലയലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചു.
📰✍🏼റഷ്യയുടെ സ്‌പുട്‌നിക് അഞ്ച് കൊവിഡ് വാക്‌സിന്‍ ഇന്ത്യയിലെ 100 വോളണ്ടിയര്‍മാരില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി.
📰✍🏼മന്ത്രി കെ.ടി. ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രവാസിയായ യാസര്‍ എടപ്പാളിനെതിരെ മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിടെ 1563 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 1704 പേര്‍ രോഗമുക്തി നേടിയതായും ഒരാള്‍ മരിച്ചതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു
📰✈️അവസാന പ്രസിഡന്റ് സംവാദത്തിനിടെ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച്‌ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലെ വായു വളരെ വൃത്തികെട്ടതാണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.
📰✈️ബന്ധം സാധാരണ നിലയിലാക്കാന്‍ ഇസ്രായേലും സുഡാനും സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
📰✈️മുന്‍ അമേരിക്കന്‍ സുരക്ഷാ ഏജന്‍സി കോണ്‍ട്രാക്ടര്‍ എഡ്വാര്‍ഡ് സ്‌നോഡന് റഷ്യയില്‍ സ്ഥിര താമസത്തിന് അനുമതി.
📰✈️അമേരിക്കയിലെ പാകിസ്ഥാന്‍ എംബസിക്ക് മുന്നില്‍ പ്രവാസികളായ കാശ്മീര്‍ പണ്ഡിറ്റുകളുടെ പ്രതിഷേധം. പാകിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍, കാശ്മീരില്‍ അനധികൃത കടന്നുകയറ്റം നടത്തുകയാണെന്ന് പറഞ്ഞു.
📰✈️അഫ്ഗാനിസ്ഥാനില്‍ സുരക്ഷാസേനയും ഭീകര സംഘടനയായ താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 20 സൈനികരും 12 ഭീകരരും കൊല്ലപ്പെട്ടു.
📰✈️ഇന്ത്യ-യുഎസ് ബന്ധം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെറും ഫോട്ടോ ഷൂട്ട് മാത്രമാണെന്ന് ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍
📰✈️കൊവിഡ് വെെറസ് വ്യാപനം വരും മാസങ്ങളില്‍ അതിരൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
📰✈️ഭീകര പ്രവര്‍ത്തനത്തിനു സാമ്ബത്തിക സഹായം നല്‍കുന്നതു തടയുന്നതിനുള്ള രാജ്യാന്തര സംഘടനയായ എഫ്‌എടിഎഫിന്റെ ഗ്രേ പട്ടികയില്‍ പാക്കിസ്ഥാന്‍ തുടരും
📰✈️35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ.എല്‍ഒ) ചെയര്‍മാന്‍ സ്ഥാനം ഇന്ത്യക്ക്. അന്താരാഷ്ട്ര തൊഴില്‍ നയങ്ങളും അജണ്ടയും തീരുമാനിക്കുന്ന കൂട്ടായ്മയാണ് ഐ.എല്‍.ഒ
📰✈️സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.
🏅⚽🏸🏑🥍🏏🏸🥉
കായിക വാർത്തകൾ
📰🏏 മുംബെക്കെതിരെ 10 വിക്കറ്റ് തോൽവിയോടെ ചെന്നൈ ഐ പി എൽ പ്ളേ ഓഫിൽ നിന്ന് പുറത്ത്
📰⚽ഈ സീസണിലെ ആദ്യ എല്‍ ക്ലാസികോ പോരാട്ടം ഇന്ന് നൗകാമ്ബില്‍. രാത്രി 7.30നാണ് ബാഴ്സലോണ–-റയല്‍ മാഡ്രിഡ് അങ്കം.
📰🏏ഇന്ത്യയുടെ ക്രിക്കറ്റ്‌ ഇതിഹാസം കപില്‍ ദേവിന്‌ ഹൃദയാഘാതം. 62 വയസുകാരനായ കപിലിന്‌ ആന്‍ജിയോപ്ലാസ്‌റ്റി ചെയ്‌തെന്ന്‌ ഫോര്‍റ്റിസ്‌ എസ്‌കോര്‍ട്‌സ് ഹാര്‍ട്ട്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ (ഓഖ്‌ല റോഡ്‌) പുറത്തുവിട്ടു
📰⚽അണ്ടര്‍-17 വേള്‍ഡ് കപ്പ് ക്യാമ്ബില്‍ ഉണ്ടായിരുന്ന വയനാട്ടുകാരന്‍ അജിന്‍ ടോം ഗോകുലം കേരള എഫ്.സിയില്‍ ചേര്‍ന്നു
📰⚽അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കായുള്ള ബ്രസീല്‍ സ്ക്വാഡ് ടിറ്റെ പ്രഖ്യാപിച്ചു. പരിക്ക് കാരണം പുറത്തായിരുന്ന ഗോള്‍ കീപ്പര്‍ അലിസണ്‍, സ്ട്രൈക്കര്‍ ഗബ്രിയേല്‍ ജീസുസ് എന്നിവര്‍ ടീമില്‍ തിരികെയെത്തി. റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍, യുവന്റസ് മധ്യനിര താരം ആര്‍തുറിനെയും ബ്രസീല്‍ തിരികെ ടീമില്‍ എത്തിച്ചു.
📰🏏കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളുടെ വേതനം വെട്ടിക്കുറച്ചു. സെൻട്രൽ കോൺട്രാക്ട് ഉള്ള താരങ്ങളുടെ 15% വേതനമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വെട്ടിക്കുറച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here