കോവിഡ് : താരങ്ങളുടെ പ്രതിഫലം വെട്ടി കുറച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

0
78

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളുടെ വേതനം വെട്ടിക്കുറച്ചു. സെന്‍ട്രല്‍ കോണ്‍ട്രാക്‌ട് ഉള്ള താരങ്ങളുടെ 15% വേതനമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വെട്ടിക്കുറച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ വരുമാനത്തില്‍ വന്ന ഇടിവാണ് താരങ്ങളുടെ ശമ്ബളം കുറക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിതരായത്.

 

ഇത് പ്രക്രാരം താരങ്ങള്‍ക്ക് ലഭിക്കുന്ന മാച്ച്‌ ഫീയിലും ബോണസിലും 15% കുറവ് വരുത്താന്‍ താരങ്ങള്‍ സമ്മതിക്കുകയായിരുന്നു. ഒക്ടോബര്‍ 1ന് തുടങ്ങിയ കരാര്‍ പ്രകാരം ഒരു വര്‍ഷത്തേക്കാണ് താരങ്ങളുടെ വേതന വെട്ടിക്കുറച്ചത്. ഈ സീസണില്‍ കോവിഡ് മൂലം മാറ്റിവെച്ച മുഴുവന്‍ മത്സരങ്ങള്‍ എല്ലാം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം കളിച്ചെങ്കിലും വരുമാനത്തില്‍ വന്ന വമ്ബന്‍ ഇടിവാണ് താരങ്ങളുടെ ശമ്ബളം വെട്ടികുറക്കാന്‍ നിര്‍ബന്ധിതരായത്.നേരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനെ സഹായിക്കാനായി താരങ്ങള്‍ അഞ്ച് ലക്ഷം പൗണ്ട് വീതം സംഭാവനയായി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ 15% വേതനം കുറക്കാന്‍ സമ്മതിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here