ഈ പുതിയ സംഭവ വികാസം ഇടുക്കി ജില്ലയിലെ കാഞ്ചിയാർ പഞ്ചായത്തിൽ
ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തില്‍ മികച്ച ഭൂരിപക്ഷം നേടി ജയിച്ചത് ഇടതുപക്ഷം. എന്നാല്‍ പ്രസിഡന്റ് പദവി ഇടതുപക്ഷ അംഗങ്ങള്‍ക്ക് കിട്ടില്ല. പകരം ബിജെപി അംഗത്തിന് ലഭിക്കും. പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്തതാണ് പ്രസിഡന്റ് പദവി. ഈ വിഭാഗത്തില്‍ നിന്ന് ഒരാള്‍ പോലും ഇടതുപക്ഷത്ത് ജയിച്ചില്ല. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവരെ എൽ ഡി എഫും, യൂ ഡി എഫും സ്ഥാനാര്‍ഥികളാക്കിയിരുന്നെങ്കിലും എല്ലാവരും തോറ്റു. ഈ സാഹചര്യത്തിലാണ് പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ജയിച്ച ബിജെപി അംഗത്തിന് പ്രസിഡന്റാകാന്‍ യോഗമുണ്ടായത്.
കാഞ്ചിയാര്‍ പഞ്ചായത്തില്‍ 15 വാര്‍ഡുകളാണുള്ളത്. ഒമ്പത് ഇടത്ത് ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ ജയിച്ചു. എന്നാല്‍ ഇതില്‍ ഒരു പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടയാള്‍ പോലുമില്ല. പഞ്ചായത്തില്‍ നാല് പേര്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് മല്‍സരിച്ചിരുന്നു. ഇതില്‍ നരിയമ്പാറ വാര്‍ഡില്‍ മല്‍സരിച്ച ബിജെപി സ്ഥാനാര്‍ഥി കെസി സുരേഷ് മാത്രമാണ് ജയിച്ചത്. രണ്ടു പേരെ ഇടതുപക്ഷം മല്‍സരിപ്പിച്ചിരുന്നു. ഒന്ന് ജനറല്‍ വാര്‍ഡിലായിരുന്നു. പക്ഷേ ഈ രണ്ടു പേരും തോറ്റു.