ന്യൂ ഡല്‍ഹി: ലാവലിന്‍ അഴിമതികേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടേയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു. ഈ മാസം 16നാണ് കേസ് പരിഗണിക്കുന്നത്.കേസിലെ അന്തിമവാദം 16ന് ആരംഭിക്കും. വാദമുഖങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ സിബിഐ സമയം തേടിയിട്ടുണ്ട്. 16ന് മുന്‍പ് വാദമുഖങ്ങള്‍ സിബിഐ സമര്‍പ്പിക്കും.രണ്ട് കോടതികള്‍ സമാനവിധി പറഞ്ഞ സാഹചര്യത്തില്‍ സുപ്രിംകോടതി ഇടപെടണമെങ്കില്‍ ശക്തമായ കാരണങ്ങള്‍ വേണമെന്ന് ജസ്റ്റിസ് യു യു ലളിത് പറഞ്ഞു. എന്നാല്‍ ശക്തമായ കാരണങ്ങള്‍ ഉണ്ടെന്നും രേഖാമൂലം സമര്‍പ്പിക്കാമെന്നും സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
രണ്ട് തരം ഹര്‍ജികളാണ് ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ മൂന്ന് പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികള്‍ നല്‍കിയ ഹര്‍ജികളാണ് രണ്ടാമത്തേത്. രണ്ട് ഹര്‍ജികളും മൂന്ന് വര്‍ഷമായി കോടതിയില്‍ കെട്ടിക്കിടക്കുകയാണ്.