ഉദിച്ചുയർന്ന് മനീഷ് പാണ്ഡെ : രാജസ്ഥാന് എതിരെ ഹൈദരാബാദിന് 8 വിക്കറ്റ് ജയം

0
83

രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 8 വിക്കറ്റ് ജയം. 155 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്സ് 18.1 ഓവറില്‍ ലക്ഷ്യം ഭേദിക്കുകയായിരുന്നു. 83 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മനീഷ് പാണ്ഡെ ആണ് സണ്‍റൈസേഴ്സിന്‍്റെ വിജയല്‍ശില്പി. വിജയ് ശങ്കര്‍ 52 റണ്‍സ് നേടി പുറത്താവാതെ നിന്നു. മൂന്ന് ഓവറില്‍ സണ്‍റൈസേഴ്സിന്‍്റെ രണ്ട് ഓപ്പണര്‍മാരെയും പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും അത് മുതലെടുക്കാന്‍ മറ്റ് ബൗളര്‍മാര്‍ക്ക് കഴിയാതെ പോയതാണ് രാജസ്ഥാന് തിരിച്ചടിയായത്. സണ്‍റൈസേഴ്സിനു നഷ്ടമായ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് ആര്‍ച്ചര്‍ ആണ്.സ്കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ സണ്‍റൈസേഴ്സിന് വാര്‍ണറെ നഷ്ടമായി.ഓസീസ് ഓപ്പണറെ ജോഫ്ര ആര്‍ച്ചര്‍ ബെന്‍ സ്റ്റോക്സിന്‍്റെ കൈകളില്‍ എത്തിച്ചു. തന്‍്റെ അടുത്ത ഓവറില്‍ ബെയര്‍സ്റ്റോയെ (10) ക്ലീന്‍ ബൗള്‍ഡാക്കിയ ആര്‍ച്ചര്‍ രാജസ്ഥാന് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. എന്നാല്‍, മൂന്നാം നമ്ബറിലെത്തിയ മനീഷ് പാണ്ഡെ നടത്തിയ കൗണ്ടര്‍ അറ്റാക്ക് രാജസ്ഥാന്‍്റെ താളം തെറ്റിച്ചു.മോശം പന്തുകള്‍ എറിഞ്ഞ് രാജസ്ഥാന്‍ ബൗളര്‍മാരും പാണ്ഡെയ്ക്ക് പിന്തുണ നല്‍കി. വെറും 28 പന്തുകളില്‍ പാണ്ഡെ ഫിഫ്റ്റി തികച്ചു. സെക്കന്‍ഡ് ഫിഡിലിന്‍്റെ റോള്‍ വിജയ് ശങ്കര്‍ പിഴവുകളില്ലാതെ നിര്‍വഹിച്ചതോടെ സണ്‍റൈസേഴ്സ് അനായാസം ജയത്തിലേക്ക് കുതിച്ചു.

 

ഇരുവരും ചേര്‍ന്ന് അപരാജിതമായ 140 റണ്‍സിന്‍്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. പാണ്ഡെ (83), ശങ്കര്‍ (52) എന്നിവര്‍ പുറത്താവാതെ നിന്നു. 19ആം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറിയടിച്ചാണ് ശങ്കര്‍ ഫിഫ്റ്റിയും വിജയവും കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here