ബീഹാറിൽ സൗജന്യ കോവിഡ് വാക്സിൻ : ബി.ജെ പി പ്രകടന പത്രിക വിവാദത്തിൽ

0
79

New Delhi: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പുമായി (Bihar Assembly Election) ബന്ധപ്പെട്ട് BJP പുറത്തിറക്കിയ പ്രകടന പത്രിക വന്‍ വിവാദത്തില്‍…

 

ഇതുവരെ കണ്ടെത്താത്ത കോവിഡ് വാക്‌സിനിലും (COVID Vaccine) ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച്‌ പ്രതിപക്ഷം

രംഗത്തെത്തി.

 

ബീഹാറില്‍ ഭൂരിപക്ഷം നേടി BJP അധികാരത്തിലെത്തിയാല്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നായിരുന്നു പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനം.പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

കൂടാതെ, ബീഹാറിലെ യുവജനങ്ങള്‍ക്ക് 19 ലക്ഷം പുതിയ ജോലികള്‍, 2022 ഓടെ 3 ലക്ഷം പുതിയ അധ്യാപകരെയും ദരിദ്രര്‍ക്ക് 30 ലക്ഷം വീടുകളും ആരോഗ്യമേഖലയില്‍ ഒരു ലക്ഷം ജോലികളെയും സൃഷ്ടിക്കുമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നുണ്ട്.

 

എന്നാല്‍, BJPയുടെ സൗജന്യ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന വാഗ്ദാനം അവര്‍ക്കുതന്നെ വിനയായി മാറിയിരിക്കുകയാണ്. ഇത് പ്രതിപക്ഷം BJP യ്ക്കെതിരെ ആയുധമാക്കി. BJPയ്ക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കോവിഡ് വാക്‌സിന്‍ ലഭിക്കില്ലേ? വോട്ടിനു വേണ്ടി വാക്‌സിനെ ആയുധമാക്കുന്ന ലോകത്തെ ആദ്യ പാര്‍ട്ടിയാണ് BJP എന്നും പ്രതിപക്ഷം ആരോപിച്ചു.

 

കോവിഡ് വാക്‌സിന്‍ ഒരു ജീവന്‍ രക്ഷാ മാര്‍ഗമായി കാണുന്നതിന് പകരം തിരഞ്ഞെടുപ്പ് ഉപകരണമായി കരുതുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായിരിക്കും ബിജെപിയെന്നും കോവിഡിനൊപ്പം ബിജെപിയുടെ വൃത്തികെട്ട മാനസികാവസ്ഥയ്ക്കും പരിഹാരം ആവശ്യമാണെന്ന് കോണ്‍ഗ്രസ് വക്താവ് ഷെര്‍ഗില്‍ പറഞ്ഞു.

 

‘നിങ്ങള്‍ എനിക്ക് വോട്ട് തരൂ.. ഞാന്‍ നിങ്ങള്‍ക്ക് വാക്‌സിന്‍ തരാം. എത്ര ദയനീയമായ ഹൃദയശൂന്യതയാണിത്’, എന്നായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം

 

BJPയ്ക്കെതിരെ RJDയും രംഗത്തെത്തി. രോഗവും മരണവും ഉണ്ടാക്കുന്ന ഭയം വില്‍ക്കുകയല്ലാതെ BJPയ്ക്ക് വേറെ മാര്‍ഗമില്ലെന്ന് RJD പരിഹസിച്ചു. കൊറോണ വൈറസ് വാക്‌സിന്‍ രാജ്യത്തിന്‍റെതാണ്, ബി.ജെ.പിയുടേതല്ല എന്നും RJD പറഞ്ഞു.

 

BJPയ്ക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കോവിഡ് വാക്‌സിന്‍ ലഭിക്കില്ലേ എന്നായിരുന്നു ആം ആദ്മി പാര്‍ട്ടി (AAP) യുടെ ചോദ്യം.

 

കോവിഡ് -19 വാക്‌സിന്‍ വരുന്നതിന് മുന്‍പ് തന്നെ അത് തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി മാറിയിരിക്കുന്നെന്നും എല്ലാ സംസ്ഥാനങ്ങളേയും ഒരുപോലെ കാണേണ്ടത് കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവാദിത്വമല്ലേയെന്നുമായിരുന്നു ശിവസേനയുടെ ചോദ്യം.

 

ബീഹാറില്‍ അധികാരത്തിലെത്തിയാല്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ആര്‍.ജെ.ഡി നേതാവും മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെ തേജസ്വി യാദവിനെ പരിഹസിച്ച്‌ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയാല്‍ ഇവര്‍ക്ക് കൊടുക്കാനുള്ള ശമ്ബളത്തിനായുള്ള പണം ജയിലില്‍ നിന്ന് കൊണ്ടുവരുമോ? അതോ വ്യാജ നോട്ട് ഉപയോഗിക്കുമോ എന്നായിരുന്നു നിതീഷിന്‍റെ ചോദ്യം. കാലിത്തീറ്റ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിനെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു നിതീഷിന്‍റെ മറുപടി.

 

മൂന്നു ഘട്ടങ്ങളിലായി ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തീയതികളിലായാണ് ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 10 നാണ് വോ​ട്ടെണ്ണല്‍ നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here