റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ വാണിജ്യ സമുച്ചയത്തില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രി ദഹാന്‍ ഫൈസല്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്.
ഉടന്‍ തന്നെ അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. തീ പടരുന്നത് തടയുകയും അപകടസാധ്യത അവസാനിക്കുന്നതുവരെ തണുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തുവെന്നും അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വന്‍നാശനഷ്ടമുണ്ടായി. ഇറാന്‍ പൗരന്‍റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതാണ് എമിറേറ്റസ് മാര്‍ക്കറ്റ്. ഭക്ഷണ സാധനങ്ങള്‍ തുണി, പ്ലാസ്റ്റിക്, പാത്രങ്ങള്‍ തുടങ്ങി ഒട്ടുമിക്ക സാധനങ്ങളും ലഭിക്കുന്ന വന്‍കിട മാര്‍ക്കറ്റാണിത്.