ലൈഫ് മിഷൻ: യൂണിടാക്കും സർക്കാരും ഹർജിയുമായി ഹൈക്കോടതിയിൽ

0
92

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാരിന്റെയും യുണീടാകിന്റെയും ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

 

രാവിലെ ആദ്യ ഐറ്റമായി കേസെടുത്തെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ അസൗകര്യം അറിയിച്ചു. തുടര്‍ന്ന് കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി. ഉച്ചയ്ക്ക് മുന്‍പ് കേസെടുക്കുമെന്നാണ് വിവരം. ലൈഫില്‍ അഴിമതിയുണ്ടെന്ന് സിബിഐ കഴിഞ്ഞ തവണ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ വിശദമായ റിപ്പോര്‍ട്ട് ഫല്‍ ചെയ്യാന്‍ സാധ്യതയുണ്ട്.

അതേസമയം, കേസില്‍ ഇന്ന് വിജിലന്‍സ് സംഘം യു.വി ജോസിന്റെ മൊഴിയെടുക്കും. ഇന്നലെ ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി.ശങ്കറിന്റെ മൊഴിയെടുത്തിരുന്നു. കരാര്‍ സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വരുത്തുകയാണ് വിജിലന്‍സിന്റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here