പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട്: തിരുവനന്തപുരം വിമാനത്താവള റൺവേ 23ന് 5 മണിക്കൂര്‍ അടച്ചിടും.

0
58

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ ഈ മാസം 23ന് 5 മണിക്കൂർ അടച്ചിടും. വൈകിട്ട് നാലു മുതൽ രാത്രി 9 മണിവരെയാണ് റണ്‍വേ അടച്ചിടുക. ഈ അഞ്ച് മണിക്കൂര്‍ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനക്രമീകരിച്ചു. വിമാനങ്ങളുടെ പുതുക്കിയ സമയ വിവരം ബന്ധപ്പെട്ട എയർ ലൈനുകളിൽ നിന്ന് ലഭ്യമാകും.

1932ൽ വിമാനത്താവളം സ്ഥാപിതമായ കാലം മുതൽ പിന്തുടരുന്ന ഒരു നടപടിയാണിത്. ക്ഷേത്രത്തിന്‍റെ പരമ്പരാഗത അവകാശികൾ തിരുവിതാംകൂർ രാജവംശക്കാരാണ്. എല്ലാ വർഷവും പരമ്പരാഗത ആറാട്ട് ഘോഷയാത്രയുടെ (ആറാട്ടു ദേവതയുടെ ആചാരപരമായ കുളി) സമയത്ത് വിമാനത്താവളം, വിമാന സർവീസുകൾ നിർത്തിവയ്ക്കാറുണ്ട്.

വർഷത്തിൽ രണ്ട് തവണയാണ് നടക്കുന്നത്. മാർച്ചിനും ഏപ്രിലിനും ഇടയിലുള്ള പൈങ്കുനി ഉത്സവത്തിനും ഒക്ടോബർ, നവംബർ മാസങ്ങളിലുള്ള അൽപശി ഉത്സവത്തിനുമാണ് ഇത്തരത്തില്‍ വിമാനത്താവളം അടച്ചിട്ട് ഉത്സവം നടക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here