യുകെയിൽ കൊടും തണുപ്പ് തുടങ്ങി. വ്യാപകമായി മഞ്ഞു വീഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസമായി ഉള്ളത്. രണ്ട് ദിവസത്തിനുള്ളിൽ വിവിധ ഇടങ്ങളിൽ രണ്ട് പേർ മരിച്ചതായി ആണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. മരിച്ചവർ രണ്ട് പേർക്കും വീട് ഇല്ലെന്നാണ് സൂചന. ഗ്രേറ്റർ മാഞ്ചസ്റ്റർ, നോട്ടിങ്ഹാംഷെയർ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ തണുപ്പ് കൂടുതൽ ആയിരിക്കും എന്നാണ് റിപ്പോർട്ട്.
തണുത്ത് വിറങ്ങലിച്ച് തെരുവില്‍ കിടന്ന നിലയിൽ ആയിരുന്നു മാഞ്ചസ്റ്ററിൽ ഒരാൾ മരിച്ചത്. മരിച്ചവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഐസ് നിറഞ്ഞ സാഹചര്യങ്ങളില്‍ കാറുകൾ റോഡിൽ നിന്നും തെന്നി മാറും. വാഹനഉടമകള്‍ വഴിയില്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് പോകാന്‍ ഇത് കാരണം ആകുന്നു. യുകെയിലെ പല സ്ഥലങ്ങളിൽ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്.
ഞായറാഴ്ച രാത്രി മാഞ്ചസ്റ്ററില്‍ കൊടുംതണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടായി. ഇത് തന്നെ കവിഞ്ഞ ദിവസവും തുടർന്നു.മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ് എന്നിവിടങ്ങളില്‍ മഞ്ഞ് വീഴ്ച തുടങ്ങിയിട്ടുണ്ട്. ഇവിടെയുള്ള ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആളുകൾ പുറത്തിറങ്ങുമ്പോൾ ജാഗ്ര പാലിക്കണം. ഞായറാഴ്ചയിലെ കൊടുംതണുപ്പ് തുടരുന്നതിനാൽ പല സ്ഥലങ്ങളിലും ട്രാഫിക് കൂടുതലായിരുന്നു.
ചില മേഖലകളില്‍ 30 സെന്റിമീറ്റര്‍ വരെ മഞ്ഞ് വീണതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.യാത്ര ചെയ്യുന്നവര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് മടങ്ങാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യം ഉണ്ട്. റോഡിൽ നിറയെ ഐസ് ആണ്.