പനജി: ഐഎസ്‌എല്‍ ഫുട്ബോളില്‍ ഈസ്റ്റ് ബംഗാളിനെതിരെ വമ്ബന്‍ ജയവുമായി മുംബൈ സിറ്റി എഫ്‌സി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഈസ്റ്റ് ബംഗാളിനെ മുംബൈ മുക്കിക്കളഞ്ഞത്. ആദ്യ പകുതിയില്‍ മുംബൈ ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ട് തവണ ഈസ്റ്റ് ബംഗാള്‍ വലയില്‍ പന്തെത്തിച്ച ആദം ലെ ഫോന്ദ്രെയും ഒരുതവണ ലക്ഷ്യം കണ്ട ഹെന്‍നാന്‍ സന്താനയുമാണ് മുംബൈയുടെ അനായാസ വിജയം പൂര്‍ത്തിയാക്കിയത്. ജയത്തോടെ മുംബൈ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഈസ്റ്റ് ബംഗാള്‍ പതിനൊന്നാം സ്ഥാനത്ത് തുടരുന്നു.