രാജ്യവ്യാപക പണിമുടക്ക് നടത്താനൊരുങ്ങി ഡോക്ടര്‍മാര്‍. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ പതിനൊന്നാം തീയതി പണിമുടക്ക് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, കോവിഡ് ചികിത്സയും കോവിഡുമായി ബന്ധപ്പെട്ട മറ്റാവശ്യങ്ങളും അത്യാഹിത വിഭാഗവും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡിസംബര്‍ പതിനൊന്നിന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.