പ്രശസ്ത തെന്നിന്ത്യൻ നടി എ ശകുന്തള അന്തരിച്ചു

0
53
ബെംഗളൂരു: പ്രശസ്ത തെന്നിന്ത്യന്‍ നടി എ ശകുന്തള അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.
നര്‍ത്തകിയായി സിനിമയിലേക്ക് ചുവടുവെച്ച ശകുന്തള തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 600 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.  നേതാജി (1996), നാന്‍ വണങ്ങും ദൈവം (1963), കൈ കൊടുത്ത ദൈവം (1964) തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെയാണ് ശകുന്തള അറിയപ്പെടുന്നത്. 1970 ല്‍ പുറത്തിറങ്ങിയ സിഐഡി ശങ്കര്‍ എന്ന ചിത്രത്തിന് ശേഷം സിഐഡി ശകുന്തള എന്നാണ് താരം അറിയപ്പെട്ടിരുന്നത്.
മലയാളത്തില്‍ കുപ്പിവള, കൊച്ചിന്‍ എക്‌സ്പ്രസ്, നീലപൊന്മാന്‍, തച്ചോളി അമ്പു, ആവേശം (1979) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1998 ലെ  പൊന്‍മാനൈ തേടി ആയിരുന്നു ശകുന്തളയുടെ  അവസാന സിനിമ.  2019 വരെ നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ ശകുന്തള സജീവമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here