മൈനാഗപ്പള്ളി അപകടം: അപകടസമയം കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല!

0
62
കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട ശേഷം കാർ കയറ്റി കൊന്ന സംഭവത്തില്‍ നിർണായക വിവരം പുറത്ത്.  അപകട സമയം കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടര്‍ യാത്രികയായ കുഞ്ഞുമോളെ കാര്‍ ഇടിച്ചിടുകയും തുടർന്ന് കാര്‍ ശീരത്തിലൂടെ കയറ്റിയിറക്കി നിര്‍ത്താതെ പോകുകയുമായിരുന്നു. അപകടം നടന്നപ്പോൾ പ്രതിയായ അജ്മൽ ഉപയോഗിച്ചിരുന്ന കാർ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ള KL Q 23 9347 എന്നതാണ്. ഈ കാറിന്റെ ഇന്‍ഷുറന്‍സ് കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു. അപകടം നടന്ന് തൊട്ടടുത്ത ദിവസം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തുടര്‍പോളിസി ഓണ്‍ലൈന്‍ വഴി പുതുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  സെപ്റ്റംബർ പതിനാറ് മുതല്‍ ഒരു വര്‍ഷത്തേയ്ക്കായിരുന്നു ഇന്‍ഷുറന്‍സ് പുതുക്കിയിരിക്കുന്നത്.  ഇതിൽ പോലീസ് വിശദമായ അന്വേഷനാം നടത്തുകയാണ്.
അപകടത്തില്‍ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് മരിച്ചത്. വീടിനടുത്തുള്ള കടയിൽ സാധനങ്ങൾ വാങ്ങാനിറങ്ങിയതായിരുന്നു അടുത്ത ബന്ധുക്കളായ കുഞ്ഞിമോളും ഫൗസിയയും. സ്കൂട്ടറിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിത വേഗത്തിലെത്തിയ കാറ് ഇരുവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോണറ്റിൽ തട്ടിത്തെറിച്ച് കാറിനടിയിലേക്ക് കുഞ്ഞുമോൾ വീഴുകയായിരുന്നു.
തുടർന്ന് കാറ് മുന്നോട്ട് എടുക്കരുതെന്ന് കണ്ടുനിന്നവരെല്ലാം പറഞ്ഞിട്ടും പ്രതികൾ കേട്ടില്ല. കാറിടിച്ച് വീണ സ്‌കൂട്ടര്‍ യാത്രികയുടെ ശരീരത്തിലൂടെ പ്രതികൾ കാർ കയറ്റിയിറക്കുകയിരുന്നു.  സംഭവ ശേഷം പ്രതികൾ സഞ്ചരിച്ചിരുന്ന കാറ് പലരേയും ഇടിച്ച് തെറിപ്പിച്ച ശേഷമാണ് മുന്നോട്ട് പാഞ്ഞത്. കൂടാതെ മറ്റൊരു കാറിനെ ഇടിച്ചിടുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
ശേഷം ഏഴ് കിലോമീറ്റർ അപ്പുറം ഒരു മതിലിൽ ഇടിച്ചാണ് കാറ് നിന്നത്. തുടർന്ന് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടര്‍ ശ്രീക്കുട്ടിയെ നാട്ടുകാര്‍ പോലീസിന് കൈമാറി. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നും പോലീസ് പിടികൂടുകയും ചെയ്തു.  അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.  ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ശാസ്താംകോട്ട പോലീസ് നൽകും.  ശേഷമായിരിക്കും പ്രതികളെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here