ഗൾഫിൽ കോവിഡ് ബാധിച്ച് 49 പേര്‍ കൂടി മരിച്ചു. ഇതോടെ കോവിഡ് മരണ സംഖ്യ 4910 ആയി. 3027 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം ആറര ലക്ഷം കടന്നു. സൗദിയിലാണ് 32 മരണം. ഒമാനിൽ എട്ടും കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ നാല് വീതവും ബഹ്റൈനിൽ ഒരാളും മരിച്ചു.
യുഎഇയിൽ മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ല. അയ്യായിരത്തിലേറെ പേർ 24 മണിക്കൂറിനിടയിൽ രോഗവിമുക്തി നേടി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 6 ലക്ഷം കടന്നു. 33000 പേർ മാത്രമാണ് സൗദിയിൽ ഇനി ചികിത്സയിലുള്ളത്.
കോവിഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പരിശോധന കര്‍ശനമാക്കുകയാണ് സൗദി കിഴക്കന്‍ പ്രവിശ്യാ മുനിസിപ്പാലിറ്റി. വാണിജ്യ സ്ഥാപനങ്ങള്‍, മാളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. കുവൈത്തിൽ മുൻകരുതൽ നടപടികളോടെ പള്ളികളിൽ പ്രാർഥനയും പുനരാരംഭിച്ചിട്ടുണ്ട്.