കുവൈത്ത്: കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി അടച്ചിരുന്ന കുവൈത്തിലെ എല്ലാ പള്ളികളിലും ജമാഅത്ത് നമസ്കാരം പുനരാരംഭിച്ചു. ഇന്ന് ഉച്ചമുതലാണ് രാജ്യത്തെ എല്ലാ പള്ളികളും വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുമാത്രമേ പള്ളിയിൽ പ്രവേശിക്കാവൂ എന്ന് ഔക്കാഫ് മന്ത്രാലയം നിർദേശിച്ചു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് 13 നാണ് പള്ളികൾ അടച്ചത്. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ കഴിഞ്ഞ മാസം മുതൽ പള്ളികൾ തുറന്നു നൽകിയിരുന്നു. എന്നാൽ വിദേശി താമസമേഖകളിലെ പള്ളികളിൽ ഇന്ന് ഉച്ചമുതലാണ് വിശ്വാസികൾക്കായി തുറക്കുന്നത്.