ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാവുന്ന എമ്പുരാൻ. ചിത്രത്തിനെ പറ്റി നിരവധി വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിശ്രമത്തിനു വിരാമമിട്ട് എംപുരാന്റെ സെറ്റ് സന്ദർശിച്ച് പൃഥ്വിരാജ് സുകുമാരൻ. അബ്രഹാമിന്റെ വരവിന് വേദിയൊരുക്കുന്ന സെറ്റ് സന്ദർശിക്കാൻ ആണ് പൃഥ്വിരാജ് എത്തിയതെന്നാണ് സൂചന. ഇതിൻരെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.
വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണത്തിനിടെയാണ് അപകടം. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ കാൽ കുഴയ്ക്കാണ് പരുക്കേറ്റത്. കാലിന് പരുക്കേറ്റ താരത്തെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. പിന്നീട് രണ്ട് മാസത്തെ വിശ്രമത്തിനു ശേഷം ഇതാദ്യമായാണ് വീണ്ടും ഒരു സിനിമാ സെറ്റിൽ എത്തുന്നത്.
മലയാളത്തിലെ ആദ്യ 200 കോടി കളക്ഷന്‍ നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍ എന്ന പേരില്‍ ഒരുങ്ങുന്നത്. സിനിമയെ സംബന്ധിച്ച ഓരോ പുതിയ അപ്ഡേറ്റും അത്രയധികം ചര്‍ച്ചയാകുന്നത് എമ്പുരാന്‍റെ അണിയറ പ്രവര്‍ത്തകരിലുള്ള ആരാധകരുടെ പ്രതീക്ഷ കൊണ്ടാണ്. സിനിമയുടെ ലൊക്കേഷന്‍ കാണാനായി സംവിധായകന്‍ പൃഥ്വിരാജ് നടത്തിയ യാത്രയുടെ വിഡിയോ അടുത്തിടെ പുറത്തുവന്നു.