SMACTA ന്യൂസിന്റെ എല്ലാ വായനക്കർക്കും പുതുവർഷ ആശംസകൾ
പതിവ് ആഘോഷങ്ങളില്ലാതെ ശുഭ പ്രതീക്ഷയോടെ പുതുവർഷത്തെ വരവേറ്റ് ലോകം. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആളൊഴിഞ്ഞ തെരുവുകൾ ആയിരുന്നു പുതുവർഷത്തെ വരവേറ്റതിൽ കൂടുതലും.
ലോകത്തിന്റെ പല ഭാഗത്തും ആകാശത്തേക്ക് കരിമരുന്ന കലാപ്രകടനം ഉയർന്നു പൊങ്ങിയെങ്കിലും താഴെ കാഴ്ചക്കാർ വളരെ ചുരുക്കം മാത്രം.
2020 വിട പറയുന്നു
നന്ദിയുണ്ട് എല്ലാവരോടും
സ്നേഹിച്ചവരോട് , വേദനിപ്പിച്ചവരോട് ….
ചിരിപ്പിച്ചവരോട്, കരയിപ്പിച്ചവരോട്
പരിഗണിച്ചവരോട് , ഒഴിവാക്കിയവരോട് …
എല്ലാവർക്കും നന്ദി.
നല്ല ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കുക
വേദനകളും നഷ്ടങ്ങളും മറന്ന് കൊണ്ട് മുന്നോട്ട് പോകുക
ഒന്ന് വീണുപോയാൽ ശക്തിയോടെ എഴുന്നേൽക്കാൻ ശ്രമിക്കുക
ജീവിതം നമ്മുടെ മുന്നിൽ ഒരു കടൽ പോലെയാണ്
തളരാതെ മുന്നോട്ട് പോകുക .
പ്രത്യാശയോടെ ഞങ്ങളുടെ എല്ലാ വായനക്കാർക്കും നല്ലൊരു വർഷം ആശംസിക്കുന്നു.