ഓഫീസിനെ ആശ്രയിച്ചിരുന്ന ജനങ്ങൾക്ക് സേവനങ്ങൾ ഇനി ഓൺലൈൻ ആയി ചെയ്യാം.
കേരളാ മോട്ടോര്‍ വാഹന വകുപ്പ്, പുതുവര്‍ഷത്തില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നു. ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കുമെന്നുള്ളതാണ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന സുപ്രധാന പരിഷ്‌കാരം. ജനുവരി 1 മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് അറിയിച്ചിട്ടുള്ളത്.
മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും നാളെ മുതല്‍ ഇ-ഓഫീസുകളായിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിനും പെര്‍മിറ്റ് എടുക്കുന്നതിനും സാധാരണ ഗതിയില്‍ ആളുകള്‍ ഓഫീസിനെ ആശ്രയിച്ചിരുന്നു. ഇനി ഓണ്‍ലൈനില്‍ ഈ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.
ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ പ്രവാസികള്‍ക്ക് വിദേശത്ത് നിന്ന് തന്നെ ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്
നിലവിലെ സാഹചര്യത്തില്‍ ആര്‍.ടി. ഓഫീസുകളില്‍ ആള്‍ത്തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ സംവിധാനം നടപ്പാക്കുന്നത്.