സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം 4 മാസം കൂടി തുടരും.
തിരുവനന്തപുരം: 2021 ജനുവരി 1 മുതൽ ക്ഷേമ പെൻഷൻ 1500 രൂപയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1400 ൽ നിന്ന് നൂറ് രൂപ കൂടി വർധിപ്പിച്ചു. അടുത്ത ബജറ്റിൽ പെൻഷൻ നൂറ് രൂപ കൂടി വർധിപ്പിച്ച് 1600 ആക്കാൻ സാധ്യതയുണ്ട്. പിണറായി സർക്കാരിന്റെ അവസാന ബജറ്റാണ് അവതരിപ്പിക്കാനുള്ളത്.
ഡിസംബർ മാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ജനുവരി 9 വരെ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. കിറ്റ് വാങ്ങാൻ സാധിക്കാത്തവർ ജനുവരി ഒൻപതിനുള്ളിൽ റേഷൻ കടകളിൽ നിന്ന് വാങ്ങിയിരിക്കണം .ഡിസംബർ മാസത്തെ ക്രിസ്മസ് കിറ്റ് ആയിട്ടാണ് വിതരണം ചെയ്യുന്നത്. പല റേഷൻ കടകളിലും കിറ്റ് വിതരണം വളരെ സാവധാനമാണ്. 4 മാസം കൂടി സൗജന്യ കിറ്റ് വിതരണം തുടരും.