തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉടൻ കേരളത്തിൽ എത്തും: നിതിൻ ഗഡ്‌കരി.

0
57

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ ഉടൻ എത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. 2019ലെ മികച്ച വിജയം മഹാരാഷ്ട്രയിൽ ആവർത്തിക്കും. പത്ത് വർഷത്തെ പ്രവർത്തനത്തിന് ജനങ്ങൾ അംഗീകാരം നൽകും. ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്. വിവിധ മതവിഭാഗക്കാരുടെ പിന്തുണയുണ്ട്. ജനങ്ങളുടെ സ്നേഹമാണ് തന്റെ ഏറ്റവും വലിയ സമ്പത്തെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങൾ നൽകുന്ന സ്നേഹമാണ് ഏറ്റവും വലിയ സമ്പത്തെന്നും തന്റെ പ്രവർത്തനത്തിനുള്ള അം​ഗീകരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മഹാരാഷ്‌ട്രയിൽ 48 ലോക്‌സഭാ സീറ്റുകളാണുള്ളത്. സംസ്ഥാനത്തെ വോട്ടെടുപ്പ് ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7, മെയ് 13, മെയ് 20 തീയതികളിൽ അഞ്ച് ഘട്ടങ്ങളിലായി നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here