ഷാര്‍ജ: ഷാര്‍ജയില്‍ അല്‍ സജാ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡില്‍ വൻ തീപ്പിടുത്തം. യാര്‍ഡ് പൂര്‍ണമായും കത്തി നശിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തീപ്പിടുത്തമുണ്ടായത്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖാമിസ് അല്‍ നഖ്ബി പറഞ്ഞു.
തീപ്പിടുത്തത്തെ തുടര്‍ന്ന് അപകടസ്ഥലത്തേക്ക് പ്രവേശിക്കുന്ന റോഡുകളെല്ലാം പൊലീസ് അടച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കും.