സ്കൂളുകൾ ഇന്നു മുതൽ തുറന്നു ; അകന്നു നിന്ന് ഇനി അടുപ്പം കാണിക്കാം

0
84

അക്ഷരമുറ്റത്ത് അകലം പാലിച്ച് കുട്ടികൾ സ്കൂളിലെത്തി, കോളജുകൾ തിങ്കളാഴ്ച മുതൽ തുറക്കും

തിരുവനന്തപുരം:  ഏകദേശം പത്തുമാസത്തോളം നീണ്ട അനിശ്ചിതത്വങ്ങൾക്കുശേഷം സ്കൂളുകൾ തുറന്നു. 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ഇന്നു മുതൽ ക്ലാസുകൾ തുടങ്ങിയത്. ഇവരെ സ്കൂളുകളിൽ പ്രവേശിപ്പിച്ചത് ശരീരതാപനില അടക്കമുള്ളവ പരിശോധിച്ചാണ്

കോളജുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. 5500ലേറെ സ്കൂളുകളിൽ 10, 12 ക്ലാസുകളിലെ , 10 ലക്ഷത്തിലേറെ വിദ്യാർഥികലാണ് ഇന്നുമുതൽ വീണ്ടും നേരിട്ടുള്ള പഠനത്തിലേക്കു കടക്കുന്നത്. റസിഡൻഷ്യൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പ്രായോഗികത പരിഗണിച്ച് ചില സ്കൂളുകൾ തുറക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള ഭീതി പൂർണമായി മാറിയിട്ടില്ലെങ്കിലും സുരക്ഷാ മുൻകരുതലുകളിലൂടെ മഹാമാരിയെ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് വിദ്യാർഥികളും, അധ്യാപകരും, രക്ഷിതാക്കളും. ആദ്യദിവസം പഠനത്തിനു പകരം കുട്ടികൾക്ക് ആത്മവിശ്വാസം പകരുകയും ബാക്കിയുള്ള പഠനം, റിവിഷൻ, പരീക്ഷ എന്നിവയെക്കുറിച്ചു മാർഗനിർദേശം നൽകുകയും ചെയ്യണമെന്നാണു നിർദേശം. ജനുവരിയിൽ ക്ലാസും, ഫെബ്രുവരിയിൽ റിവിഷനും പൂർത്തിയാക്കി, മാർച്ച് 17 മുതൽ 10, 12 ക്ലാസുകളിലെ പരീക്ഷ നടത്താനൊരുങ്ങുകയാണ് വിദ്യാഭ്യാസവകുപ്പ്.

പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമായി കണക്കാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here