സർക്കാർ 100 തികയ്ക്കാൻ ഓടുകയാണ്, തക്കാളിക്ക് നൂറായെന്ന് വി.ഡി. സതീശൻ

0
237

കൊച്ചി: സർക്കാറിനിപ്പോൾ നൂറ് തികയ്ക്കണമെന്നാണ് ലക്ഷ്യമെന്നും തൃക്കാക്കരയില്‍ നൂറ് തികയ്ക്കാനുള്ള ഓട്ടത്തിനിടെ നൂറായത് തക്കാളിയുടെ വിലയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമർശിച്ചു. വിലക്കയറ്റം രൂക്ഷമായിട്ടും വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.

കേന്ദ്രം ഇന്ധന നികുതി കൂട്ടിയതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ലഭിച്ചത് 6000 കോടിയുടെ അധിക വരുമാനമാണ്. ഇതില്‍ നിന്ന് ഒരു പൈസ പോലും കുറച്ചിട്ടില്ല. അധിക വരുമാനം സംസ്ഥാനം ഉപേക്ഷിക്കണം. ഇന്ധന നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വി.ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here