തൃശൂർ • സിവിൽ എക്സൈസ് ഓഫിസറായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ശ്രീലക്ഷ്മിയും ആതിരയും നേരെ വണ്ടികയറിയതു കതിർമണ്ഡപത്തിലേക്കാണ്. ഇരുവരുടെയും വിവാഹം ഇന്നു നടക്കും. കല്യാണത്തലേന്നു പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കാൻ നിയോഗിക്കപ്പെട്ടെങ്കിലും സമ്മർദമേതുമില്ലാതെ ചുമതല പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും കുടുംബാംഗങ്ങൾക്കൊപ്പം അവരവരുടെ വീടുകളിലേക്കു തിരിച്ചത്.
മൂവാറ്റുപുഴ പാമ്പാക്കുട കളപ്പുരയിൽ വിമൽകുമാറിന്റെയും ഷൈലജയുടെയും മകളാണു ശ്രീലക്ഷ്മി.ബിരുദാനന്തര ബിരുദധാരിയായ ശ്രീലക്ഷ്മിയുടെ വരനാകുന്നത് തൃപ്പൂണിത്തുറ എആർ ക്യാംപിലെ സിപിഒ വിവേക് ആണ്. മലപ്പുറം മഞ്ചേരി താണിപ്പാറ വേലായുധന്റെയും കാർത്ത്യായനിയുടെയും മകളാണ് ആതിര. ബിടെക് ബിരുദമുള്ള ആതിരയുടെ വരൻ ഐടിഐ ജൂനിയർ ഇൻസ്ട്രക്ടറായ വിപിന്‍.