കൊച്ചി: കേരളാ ബാങ്ക് തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്കി ഹൈക്കോടതി. തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ യു.ഡി.എഫ് അനുകൂല സംഘടനകള്‍ നല്‍കിയിരുന്ന റിട്ട് ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇങ്ങനെ ഉത്തരവിട്ടത്. പുതിയ തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ച് സര്‍ക്കാരിന് തിരഞ്ഞെടുപ്പ് നടപടികള്‍ നടപടി തുടരാം എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് സതീഷ് നൈനാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്