യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിന് പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യശ്രമം.

0
67

തൊടുപുഴ: യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിന് പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യശ്രമം. തൊടുപുഴ കോലാനി സ്വദേശി മാത്യു ജോര്‍ജ് ആണ് തൊടുപുഴ പോലീസ് സ്‌റ്റേഷന് സമീപത്തുള്ള പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊലീസും അഗ്നിശമന സേനയും രണ്ടു മണിക്കൂർ ശ്രമിച്ചാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

ഇടുക്കി സ്വദേശിനിയയ യുവതിയുമായി യുവാവ് അടുപ്പത്തിലായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിയ യുവതി കഴിഞ്ഞ നവംബർ 11 മുതൽ യുവാവിനൊപ്പം കോലാനിയിലായിരുന്നു താമസം. എന്നാൽ ഇയാൾ മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്ന വിവരം അറിഞ്ഞതോടെ യുവതി ബന്ധത്തില്‍ നിന്ന് പിന്മാറി.

വിവാഹിതനാണെന്നും ഒരു വയസുള്ള കുട്ടിയുണ്ടെന്നുമുള്ള വിവരങ്ങള്‍ പെണ്‍കുട്ടിയോട് യുവാവ് മറച്ചുവെച്ചിരുന്നു. പോലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്യലിനിടെ ഇക്കാര്യം മനസിലാക്കിയതോടെ യുവാവിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി താത്പര്യം പ്രകടിപ്പിച്ചു.

തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് പാലത്തിൽ നിന്നും തൊടുപുഴയാറ്റിലേക്ക് യുവാവ് ചാടിയത്. വെള്ളത്തില്‍ ചാടിയ ഇയാള്‍ പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണില്‍ പിടിച്ചുകിടന്നു. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ കരക്കെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here