കേരളീയം പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് നടി ജോളി ചിറയത്ത്.

0
96

കേരളീയത്തിന്റെ ഉദ്ഘാടന വേദിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് ജോളി ചിറയത്ത് പങ്കുവെച്ച പോസ്റ്റ് ചർച്ചയാകുന്നു. ഇന്നലെയായിരുന്നു കേരളീയത്തിന് തിരിതെളിഞ്ഞത്.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കമൽ ഹാസൻ, മോഹൻലാൽ, ശോഭന, മമ്മൂട്ടി തുടങ്ങിയവർ പങ്കെടുത്തിരുന്നു.  തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്ന ചിത്രം പങ്കുവച്ച് ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’ എന്നായിരുന്നു ജോളി ചിറയത്തിന്റെ ചോദ്യം.

സരയു അടക്കമുള്ള നടിമാരും ഈ പോസ്റ്റ് ഷെയർ ചെയ്ത് തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. കേരളീയത്തിന്റെ വേദിയിൽ നിന്നുള്ള ചിത്രങ്ങൾ അശ്ലീലമാണെന്നും ജോളി ചിറയത്ത് പറയുന്നു.  മനോരമ ന്യൂസിനോടാണ് പ്രതികരണം.

സ്ത്രീയുടെ സാന്നിധ്യം ആ ചിത്രത്തിലുണ്ടെങ്കിലും അത് ഒരറ്റത്താണ്. ഒരു ഫ്രെയിമിൽ പോലും ഉൾക്കൊള്ളാൻ പോലും കഴിയാത്തത്ര അറ്റത്താണ്. ഇടതുപക്ഷ സർക്കാർ നടത്തുന്ന പരിപാടിയിൽ പോലും ഇങ്ങനെയാവുക എന്നു പറയുമ്പോൾ നമുക്കിനി ആരെയാണ് വിമർശിക്കാനുള്ള അധികാരമുള്ളതെന്നും ജോളി ചോദിക്കുന്നു.

അതേസമയം ഇന്നലെയാണ് സംസ്ഥാന സർക്കാരിന്റെ കേരളീയം ആഘോഷത്തിന് തുടക്കമായത്. കേരളീയരെന്ന് അഭിമാനിക്കുന്ന മുഴുവനാളുകൾക്കും ആ സന്തോഷം പങ്കുവെയ്ക്കാനും ലോകത്തോട് വിളിച്ചു പറയാനുമുള്ള അവസരമാണിത്. ലോകമെങ്ങുമുള്ള  കേരളീയർക്ക്  ഒരുമിച്ച് ആഘോഷിക്കാൻ എല്ലാ വർഷവും കേരളീയമുണ്ടാകും. തിരുവനന്തപുരത്തിന്റെ മുഖമുദ്രയുള്ള പരിപാടിയായി കേരളീയം മാറും. കേരളീയത്തിന് മുമ്പും ശേഷവും എന്ന  വിധത്തിൽ ചരിത്രമിനി രേഖപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നമ്മുടെ നേട്ടങ്ങൾ അർഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം ഉത്സവങ്ങളുടെ പേരിൽ ചില നഗരങ്ങൾ ലോകത്ത് അറിയപെടുന്നുണ്ട്. ആ മാതൃക നമുക്ക് പിന്തുടരാമെന്നും കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പല ഭാഗത്തെ വംശീയ സംഘർഷം തടയാനുള്ള ഒറ്റ മൂലിയാണ് ജാതി ഭേദം മത ദ്വേഷം ഇല്ലാതെ എല്ലാവരും ഒരുമിച്ചു കഴിയുന്ന കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമുക്ക് നമ്മുടേതായ പെെതൃകമുണ്ട്. ഭൂപ്രകൃതിയിലും കാലാവസ്ഥയിലും  ഭക്ഷണരീതികളിലും ആഘോഷങ്ങളിലും ആ പെെതൃകമുണ്ട്. മതനിരപേക്ഷതയിൽ ഊന്നിയുള്ള സംസ്കാരമുണ്ട്. ലോക പെെതൃകത്തിന്റെ ഒരു മിനിയേച്ചർ മാതൃക നമുക്കുണ്ടെന്ന് വിളിച്ചു പറയാനും കൂടി കേരളീയത്തിന് കഴിയണം. അതിനനുകൂലമായ മികച്ച വ്യവസായ അന്തരീക്ഷമാണിവിടെയുള്ളത്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും കാർഷീകമേഖലയിലുമടക്കം വലിയ സാധ്യതകളാണ് നാം മുന്നോട്ടുവെയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here