സംസ്ഥാനത്തെ ആദ്യ ഡിമെൻഷ്യ സൗഹൃദ നഗരമാവാൻ ചാലക്കുടി.

0
70

ചാലക്കുടി: നഗരസഭ പരിധിയില്‍ ഡിമെന്‍ഷ്യ സൗഹൃദ പദ്ധതി തുടങ്ങി. കേരളത്തിലാദ്യമായി ഡിമെന്‍ഷ്യ സൗഹൃദ നഗരമായി ചാലക്കുടിയെ പ്രഖ്യാപിക്കുന്ന ‘സ്നേഹസ്മൃതി’ പദ്ധതി ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്തു.

പ്രായാധിക്യം വന്നവരില്‍ മാത്രമല്ല, ചെറുപ്പക്കാരിലും വര്‍ധിച്ചുവരുന്ന ഡിമെന്‍ഷ്യ എന്ന അവസ്ഥ കുറച്ചുകൊണ്ടുവരാനും ഈ അവസ്ഥയില്‍ എത്തിയവരെ പരിചരിക്കാൻ പരിശീലനം നല്‍കാനുമാണ് പദ്ധതി നടപ്പാക്കുന്നത്.

നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ് അധ്യക്ഷത വഹിച്ചു. സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സിനിമ-സീരിയല്‍ നടി അംബിക മോഹന്‍ മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ‍്യക്ഷരായ ജിജി ജോണ്‍സന്‍, ജോര്‍ജ് തോമസ്, ദിപു ദിനേശ്, സൂസമ്മ ആന്‍റണി, സൂസി സുനില്‍, മുന്‍ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍, ഷിബു വാലപ്പന്‍, സി.എസ്. സുരേഷ്, വാര്‍ഡ് കൗണ്‍സിലര്‍ നിത പോള്‍, സെക്രട്ടറി കെ.ബി. വിശ്വനാഥന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ബിന്ദു ലോനപ്പന്‍, കോഓഡിനേറ്റര്‍ ജോസ് കാവുങ്ങല്‍, പ്രോജക്‌ട് കണ്‍സള്‍ട്ടന്‍റ് പ്രസാദ് ഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here