ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ കുശാൽ മെൻഡിസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ശ്രീലങ്കൻ ടീമിൽ ധനഞ്ജയ ഡിസിൽവയ്ക്ക് പകരം ദുഷൻ ഹേമന്ത ടീമിലെത്തി. ഇന്ത്യൻ ടീമിൽ മാറ്റമില്ല.
ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ വരുന്ന ചാമ്പ്യൻസ് ട്രോഫിയ്ക്ക് യോഗ്യത ലഭിക്കാനാണ് ശ്രീലങ്കയുടെ ശ്രമം. ലോകകപ്പിൽ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്നവർക്കാണ് ചാമ്പ്യൻസ് ട്രോഫി കളിക്കാൻ യോഗ്യത ലഭിക്കുക.