സിനിമ നടിമാർക്കെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ യൂട്യൂബറായ’ആറാട്ടണ്ണൻ’ എന്ന സന്തോഷ് വർക്കിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഈ കേസിൽ കഴിഞ്ഞ 11 ദിവസമായി ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്. ചലച്ചിത്ര നടിമാർക്കെതിരെ ഫേസ് ബുക്കിലൂടെ അശ്ലീലമായ പരാമർശങ്ങൾ നടത്തിയതിനാണ് ഇയാൾക്കെതിരെ കേസ് എടുത്ത്. സംഭവത്തിൽ നിരവധി നടിമാർ സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നൽകിയിരുന്നു.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയുടെ തീയറ്റർ റെസ്പോൺസ് വീഡിയോ വെെറലായതോടെയാണ് ആറാട്ടണ്ണൻ എന്നപേരിൽ
സന്തോഷ് വർക്കി പ്രശസ്താകുന്നത്.
കൊച്ചി ഇടപ്പള്ളി വനിത-വിനീത തീയറ്ററിൽ നിന്നുള്ള തീയറ്ററർ റെസ്പോൺസ് വീഡിയോകളിലെ സ്ഥിരം സാനിധ്യം ആണ് ഇയാൾ.
ഒമർ ലുലു സംവിധാനം ചെയ്ത് ബാഡ് ബോയ്സ്, മമ്മൂട്ടി നായകനായ ബസൂക്ക എന്നീ സിനിമകളിൽ സന്തോഷ് വര്‍ക്കി അഭിനയിച്ചിട്ടുണ്ട്.